Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

താന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാന്‍, പുതിയ തലമുറയ്ക്ക് വഴി മാറുന്നു: ജോ ബൈഡന്‍

താന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാന്‍, പുതിയ തലമുറയ്ക്ക് വഴി മാറുന്നു: ജോ ബൈഡന്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ജൂലൈ 2024 (11:04 IST)
താന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാനെന്ന് ജോ ബൈഡന്‍. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേതൃസ്ഥാനത്തേക്ക് പുതിയ തലമുറ വരണമെന്നും താന്‍ അമേരിക്കന്‍ ജനതയ്‌ക്കൊപ്പം എല്ലാ കാലവും നിലകൊള്ളുമെന്നും ബൈഡന്‍ പറഞ്ഞു. ബുധനാഴ്ച യുഎസ് ഓവല്‍ ഓഫീസില്‍ നടന്ന ടെലിവിഷന്‍ സന്ദേശത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. 
 
കൂടാതെ രാജ്യത്തെ നയിക്കാന്‍ കരുത്തുറ്റ നേതാവാണ് കമല ഹാരിസെന്നും അതിനാലാണ് താന്‍ കമലഹാരിസിനെ നിര്‍ദ്ദേശിച്ചതൊന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഏതൊരു പദവിയെക്കാളും പ്രധാനം രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുകയെന്നതാണെന്നും പുതിയ തലമുറയ്ക്ക് ദീപം കൈമാറുകയാണ് മികച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിത അംബാനിയെ വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു; കായികരംഗത്തെ ഇന്ത്യയുടെ സ്വാധീനത്തിനുള്ള അംഗീകരമെന്ന് നിത