Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ട്രംപിന്റെ മകള്‍ വെറുതെയിരിക്കില്ല; അമേരിക്കന്‍ പ്രസിഡന്റിനെ ഇവാങ്ക വട്ടം കറക്കുമോ?!

ഇവാങ്ക ട്രംപിനെ വട്ടം കറക്കും; അമേരിക്കന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകും!

ട്രംപിന്റെ മകള്‍ വെറുതെയിരിക്കില്ല; അമേരിക്കന്‍ പ്രസിഡന്റിനെ ഇവാങ്ക വട്ടം കറക്കുമോ?!
വാഷിംഗ്ടണ്‍ , വ്യാഴം, 30 മാര്‍ച്ച് 2017 (13:49 IST)
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ അദ്ദേഹത്തിന്റെ കുടുംബവും ഭരണത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാങ്കയെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചതാണ് അവസാനത്തെ തീരുമാനം. പ്രതിഫലം പറ്റാത്ത ഉപദേശകയായായിട്ടാണ് ഇവരുടെ നിയമനം.

നേരത്തെ കീഴ്‌വഴക്കം മറികടന്ന് ഇവാങ്കയ്‌ക്ക് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചിരുന്നു. ഭരണകൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാത്ത ഇവാങ്കയ്‌ക്ക് യുഎസ് എക്സിക്യുട്ടീവ് അധികാരകേന്ദ്രവും കൂടിയായ വൈറ്റ് ഹൗസിൽ പ്രത്യേക പരിഗണനയുമുണ്ട്.

പുതിയ സാഹചര്യത്തില്‍ അമേരിക്കന്‍ രഹസ്യരേഖകൾ ഇവാങ്കയ്‌ക്ക് പരിശോധിക്കാന്‍ സാധിക്കും. കൂടാതെ പല ഫയലുകളും കാണാനും ഇവര്‍ക്ക് സാധിക്കും. ഇവാങ്കയുടെ ഭർത്താവ് ജാർദ് കുഷ്നർ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉപദേഷ്ടാവാണ്. ഇദ്ദേഹത്തിന് വൈറ്റ് ഹൗസിൽ പ്രധാന സ്ഥാനമുണ്ട്. അതേസമയം, ഇവാങ്ക വൈറ്റ് ഹൗസില്‍ പതിവായി എത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സ്ത്രീയോടും ഞാൻ മോശമായി സംസാരിച്ചിട്ടില്ല, സംഭാഷണത്തിലെ ആദ്യ ഭാഗം എന്റേത് തന്നെ: എല്ലാം തുറന്നു പറഞ്ഞ് ശശീന്ദ്രൻ