കൊവിഡ് രൂക്ഷമായി ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നിര്‍മിക്കുന്ന വിദഗ്ധ സംഘത്തെ അയക്കുമെന്ന് ഇസ്രായേല്‍. ഡല്‍ഹിയിലെ ഇസ്രായേല്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്കയാണ് ഇക്കാര്യം അറിയിച്ചത്. ഇവരോടൊപ്പം റാപിഡ് ടെസ്റ്റ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സംഘവും ഉണ്ടാകും.
അതേസമയം ഇന്ത്യക്കായി ഇസ്രയേല്‍ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെയുള്ള സംഘം മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയച്ചു തുടങ്ങി. നേരത്തേ മൂന്ന് ഓക്‌സിജന്‍ ജനറേറ്ററുകളും 360 ഓക്‌സിജന്‍ കോണ്‍സെന്‌ട്രേറ്ററുകളും ഇന്ത്യക്ക് ഇസ്രയേല്‍ കൈമാറിയിരുന്നു.