Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Iran israel news: ഇറാൻ തെറ്റ് ചെയ്തു, അതിനുള്ള വില അവർ നൽകേണ്ടി വരും, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു

Benjamin netanyahu

അഭിറാം മനോഹർ

, ബുധന്‍, 2 ഒക്‌ടോബര്‍ 2024 (08:16 IST)
Benjamin netanyahu
ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ രാത്രിയില്‍ ഇറാന്‍ വലിയ തെറ്റാണ് ചെയ്തത്. അതിനുള്ള മറുപടി നല്‍കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഡ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രായേലിന്റെ ദൃഡനിശ്ചയവും എന്താണെന്ന് ഇറാന്‍ മനസിലാക്കിയിട്ടില്ല. ഈ തെറ്റിന് വലിയ വില തന്നെ ഇറാന്‍ നല്‍കേണ്ടി വരും.
 
ഇറാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം അവര്‍ അനുഭവിക്കും. അത് വേദനാജനകമായിരിക്കുമെന്നും ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അക്രമണത്തിന് പിന്നാലെ ഇസ്രായേലിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്രായേലിന് നേര അപ്രതീക്ഷിത ആക്രമണവുമായി ഇറാൻ, തൊടുത്തത് 180ലധികം ഹൈപ്പർ സോണിക് മിസൈലുകൾ, ആശങ്കയിൽ മലയാളികൾ