Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ എസ് തലവന്‍ ഉള്‍പ്പെടെ ഒന്‍പത് മലയാളികള്‍ കൊല്ലപ്പെട്ടതായി വിവരം

അമേരിക്ക നടത്തിയ ബോംബാക്രമണം; ഐ എസ് തലവന്‍ ഉള്‍പ്പെടെ ഒന്‍പത് മലയാളികള്‍ കൊല്ലപ്പെട്ടതായി വിവരം

ഐ എസ് തലവന്‍ ഉള്‍പ്പെടെ ഒന്‍പത് മലയാളികള്‍ കൊല്ലപ്പെട്ടതായി വിവരം
, ശനി, 22 ഏപ്രില്‍ 2017 (07:48 IST)
അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഐ എസില്‍ ചേര്‍ന്ന ഒന്‍പത് കേരളീയര്‍ കൊല്ലപ്പെട്ടതായി സൂചന. അമേരിക്കന്‍ 
ഇന്റലിജന്‍സ് ഏജന്‍സിയാണ് ഈ വിവരം നല്‍കിയത്. തുടര്‍ന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. അമീര്‍ കോഴിക്കോട് സ്വദേശി സജീര്‍ അബ്ദുള്ള കൊല്ലപ്പെട്ടതായാണ് വിവരം. 
 
മരിച്ച മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞത് കൊണ്ടും മണ്ണുമൂടിയതിനാലും കൃത്യമായി സ്ഥിരീകരിക്കാനാവില്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ അക്രമണത്തില്‍ അഞ്ചിലേറെ മലയാളികള്‍ കൊല്ലപ്പെട്ടതായി നേരത്തേ സൂചന ലഭിച്ചിരുന്നു. 
 
ഇന്‍സ്റ്റഗ്രാം വഴി അയച്ച സന്ദേശങ്ങളില്‍ ചില കോഡ് വാക്യങ്ങള്‍ സജീറിനെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. അതിന് പുറമേ അഫ്ഗാന്‍ ഏജന്‍സികള്‍ നല്‍കുന്ന പുതിയ സൂചനയനുസരിച്ച് കേരളത്തില്‍ നിന്ന് ഐ എസിലെത്തിയ 21 പേരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതാണ്.
 
കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയാണ് മരിച്ചെന്ന് കരുതപെടുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ള. വ്സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടി ജോലിതേടി സൗദിയിലെത്തി. അവിടെനിന്നാണ് ഐ എസില്‍ എത്തുന്നത്. ക്യാമ്പിലേക്കുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍ ഐ എ നേരത്തേ കണ്ടുപിടിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ച പുതിയ മരക്കുരിശ് നീക്കം ചെയ്തു, ആരെന്ന് വ്യക്തമല്ല; ഉദ്യോഗസ്ഥർ മൂന്നാറിലേക്ക്