Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എല്ലാ മുസ്‌ലിങ്ങൾക്കും പുറകിൽ നിന്നേറ്റ കുത്ത് : ഇസ്രയേൽ യുഎഇ ഇടപാടിനെ അപലപിച്ച് ഇറാനും തുർക്കിയും

എല്ലാ മുസ്‌ലിങ്ങൾക്കും പുറകിൽ നിന്നേറ്റ കുത്ത് : ഇസ്രയേൽ യുഎഇ ഇടപാടിനെ അപലപിച്ച് ഇറാനും തുർക്കിയും
, വെള്ളി, 14 ഓഗസ്റ്റ് 2020 (15:35 IST)
ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള കാരാറിനെ ശക്തമായി അപലപിച്ച് ഇറാനും തുർക്കിയും. വ്യാഴാഴ്‌ചയാണ് അമേരിക്ക ഇടനിലക്കാരനായികൊണ്ട് ഇരു രാജ്യങ്ങൾക്കിടയിലും സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി കരാർ ഒപ്പുവെച്ചത്. ഈ കരാർ യുഎഇയുടെ തന്ത്രപരമായ വിഡ്ഢിത്തത്തിന്റെ നടപടിയാണെന്നും ഈ മേഖലയിലെ ചെറുത്തുനിൽപ്പിന്റെ പരിധി ശക്തിപ്പെടുത്തുമെന്നും ഇറാൻ പറഞ്ഞു.
 
കരാർ രാജ്യദ്രോഹത്തിന് തുല്യമാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് പറഞ്ഞു. അതേസമയം യുഎഇയുടെ കാപട്യപരമായ പെരുമാറ്റം ഈ പ്രദേശത്തെ ജനങ്ങളുടെ “ചരിത്രവും മനഃസാക്ഷിയും” ഒരിക്കലും മറക്കുകയോ ക്ഷമിക്കുകയോ ഇല്ലെന്ന് തുർക്കി അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ വീരമൃത്യു വരിച്ചു