Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചൈന ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്‌കരിച്ചെന്ന് ഇന്ത്യ, ഉദ്‌ഘാടനത്തിൽ നിന്നും സമാപനത്തിൽ നിന്നും ഇന്ത്യൻ പ്രതിനിധി വിട്ടുനിൽക്കും

ചൈന ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്‌കരിച്ചെന്ന് ഇന്ത്യ, ഉദ്‌ഘാടനത്തിൽ നിന്നും സമാപനത്തിൽ നിന്നും ഇന്ത്യൻ പ്രതിനിധി വിട്ടുനിൽക്കും
, വ്യാഴം, 3 ഫെബ്രുവരി 2022 (21:50 IST)
ബീജിംഗിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടനത്തിൽ നിന്നും സമാപനത്തിൽ നിന്നും ഇന്ത്യൻ നയതന്ത്രപ്രതിനിധി വിട്ടുനിൽക്കും. ഗാൽവാനിലെ ചൈനീസ് നീക്കത്തിന് നേതൃത്വം നൽകിയ ക്വി ഫാബോയെ ദീപശിഖവാഹകനായി നിശ്ചയിച്ചതിനെ തുടർന്നാണ് ഇ‌ന്ത്യൻ പ്രതിഷേധം. ചൈന ഒളിംപിക്സിനെ രാഷ്ട്രീയവൽക്കരിച്ചു എന്ന് ഇന്ത്യ ആരോപിച്ചു.
 
2020 ജൂണിലാണ് 20 സൈനികർ ഗൽവാനിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.അന്ന് കടന്നുകയറ്റത്തിനുള്ള ചൈനീസ് നീക്കത്തിന് നേതൃത്വം നല്കിയത് പിഎൽഎ റജിമെൻറൽ കമാൻഡറായിരുന്ന ക്വി ഫാബോയാണ്. ഇന്ത്യൻ സേനയുടെ ചെറുത്തുനില്പിൽ പരിക്കേറ്റ ക്വി ഫാബോയ്ക്ക് ചൈന സൈനിക ബഹുമതി നല്കിയിരുന്നു. നാളെ ബീജിംഗിൽ തുടങ്ങുന്ന ശീതകാല ഒളിംപിക്സിൻറെ 1200 ദീപശിഖവാഹകരിൽ ഒരാൾ കൂടിയാണ് ക്വി ഫാബോ. ഇതോടെയാണ് ചൈന ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്‌കരിക്കുന്നുവെന്ന് ഇന്ത്യ പ്രതികരിച്ചത്.
 
അതേ സമയം ഇന്ത്യ ഒളിംപിക്സിൽ നിന്ന് വിട്ടുനില്ക്കില്ല.ഉദ്ഘാടനവും സമാപനവും ബഹിഷ്ക്കരിച്ചു കൊണ്ട് നയതന്ത്രതലത്തിൽ ഇന്ത്യ ചൈനക്കെതിരായ നിലപാട് ശക്തമാക്കാനാണ് ഇന്ത്യൻ നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുപിയിൽ പ്രചാരണം കഴിഞ്ഞ് മടങ്ങവേ ഒവൈസിക്ക് നേരെ വെടിവെപ്പ്, ബുള്ളറ്റുകൾ കാറിൽ തറച്ചു