പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റെന്ന അഴിമതിക്കേസിലാണ് കോടതി വിധി. ഇതോടെ ഇമ്രാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അഞ്ച് വര്‍ഷത്തെ വിലക്കും വരും.
തടവുശിക്ഷയ്ക്കു പുറമേ ഇമ്രാന്‍ ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷണല്‍ ജയ്ജി ഹൂമയൂണ്‍ ദിലാവര്‍ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ജയില്‍ശിക്ഷ അനുഭവിക്കണം. കോടതി വിധി വന്നതിനു പിന്നാലെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തു ജയിലിലേക്കു മാറ്റി.