Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പല്ലിലെ കറുപ്പ് മാറാൻ ഔഷധ ടൂത്ത്പേസ്റ്റ് ഉപയോഗിച്ചു; പെൺകുട്ടിക്ക് ദാരുണാന്ത്യം

അമേരിക്കയിലെ വെസ്റ്റ് കോവനിലാണ് സംഭവം.

പല്ലിലെ കറുപ്പ് മാറാൻ ഔഷധ ടൂത്ത്പേസ്റ്റ് ഉപയോഗിച്ചു; പെൺകുട്ടിക്ക് ദാരുണാന്ത്യം
, ചൊവ്വ, 23 ഏപ്രില്‍ 2019 (16:43 IST)
പല്ലിലെ കറുത്തപാടുകൾ മാറാൻ ഔഷധ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച പതിനൊന്നുകാരി ഡെനീസ് സാൽദേത്തിന് ദാരുണാന്ത്യം. അമേരിക്കയിലെ വെസ്റ്റ് കോവനിലാണ് സംഭവം. ദന്തഡോക്ടർ നിർദേശിച്ച ടൂത്ത്പേസ്റ്റാണ് ഡെനീസ് ഉപയോഗിച്ചത്. 
 
അമ്മയ്ക്കൊപ്പം ഡോക്ടറിനെ കാണാൻ എത്തിയപ്പോൾ പല്ലിലെ പാട് പോകാൻ പാലിന്റെ പ്രോട്ടീൻ അടങ്ങിയ പേസ്റ്റ് തേച്ചാൽ മതിയെന്ന് ഡോക്ടർ നിർദേശിച്ചു. എംഐ പേസ്റ്റ് വൺ എന്ന ഉ‌ൽപ്പന്നവും കുറിച്ചുകൊടുത്തു. ഡെനീസിന് ആസ്തമ രോഗമുള്ളതിനാൽ എന്ത് പദാർഥവും ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ഏറെ കരുതൽ നൽകാറുണ്ടായിരുന്നു.
 
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച ഉടൻ പെൺകുട്ടിയുടെ ചുണ്ടും കണ്ണും നീല നിറത്തിലായി ശ്വാസം മുട്ടൽ ആരംഭിച്ചു. ആശുപത്രിയിൽ എത്തിച്ചിട്ടും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ട് ചെയ്യാൻ സ്വന്തം ഹെലികോപ്ടറിൽ പറന്നെത്തി എം എ യൂസഫലി !