Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊറോണ ഭീതിയിൽ യൂറോപ്പ്, ജനീവ മോട്ടോർ ഷോ റദ്ദാക്കി

കൊറോണ ഭീതിയിൽ യൂറോപ്പ്, ജനീവ മോട്ടോർ ഷോ റദ്ദാക്കി

അഭിറാം മനോഹർ

, ശനി, 29 ഫെബ്രുവരി 2020 (16:25 IST)
കൊറോണ വൈറസ് ഗൾഫ് മേഖലയിലും യൂറോപ്പിലും പടരുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച്ച നടക്കാനിരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഘന പ്രദർശനമായ അന്താരാഷ്ട്ര മോട്ടോർ ഷോ റദ്ദാക്കിയതായി സംഘാടകർ. മോട്ടോർ ഷോയുടെ 90മത് എഡിഷനാണ് കൊറോണ ഭീതി മൂലം റദ്ദാക്കുന്നത്.
 
ഈ അവസ്ഥയിൽ ഞങ്ങൾ ഖേദിക്കുന്നു. പക്ഷേ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യമെന്നത് ഞങ്ങളുടെ മുൻഗണനയാണ്. കാർ ഷോയുടെ സംഘാടകർ വെള്ളിയാഴ്ച്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാണ്. കൂടാതെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വൈറസ് ബാധ പടരുന്നതായി റിപ്പോർട്ടുകളുണ്ട്.ഇതോടെ വൈറസ് പടരുന്നത് തടയുന്നതിനായി മാർച്ച് 15വരെ ആയിരത്തിലധികം പേരുടെ ഒത്തുച്ചേരൽ സ്വിറ്റ്സർലൻഡ് നിരോധിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജനീവയിലെ വാഹനപ്രദർശനവും റദ്ദാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തുരൂപ നൽകിയില്ല, യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ചുട്ടുകൊന്നു !