Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദോക്‌ലാ തര്‍ക്കമേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഹെലിപാഡിന്റേയും ആയുധപ്പുരകളുടേയും ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ദോക് ലാ തര്‍ക്കമേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത് വന്നു

ദോക്‌ലാ തര്‍ക്കമേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഹെലിപാഡിന്റേയും ആയുധപ്പുരകളുടേയും ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി , വ്യാഴം, 18 ജനുവരി 2018 (08:52 IST)
പ്ര​ശ്നബാധിത​മേ​ഖ​ല​യാ​യ ഡോ​ക ലാ​യി​ൽ ചൈ​ന സൈ​നി​ക കോം​പ്ല​ക്സ് നി​ർ​മി​ച്ച​തായുള്ള ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെയായി ഏഴു ഹെലിപാഡുകള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവയാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല പ്രദേശത്ത് ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ടെന്നും  എ​ൻ​ഡി​ടി​വിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
 
ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന ഇത്തരമൊരു പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം ആ​രം​ഭി​ച്ച് അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു രേ​ഖ​ക​ളു​ള്ള​ത്. അതേസമയം‍, കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷനാളുകളില്‍ ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങളാണ് ഇവയെന്ന വാദവും ഉയരുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിത ഒരു ദിവസം മുന്നേ മരിച്ചു, അറിയിക്കാതിരുന്നതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍