Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധിനിവേശ ശക്തികളുടെ പേടി സ്വപ്നം; ക്യൂബയെ നയിച്ച ചുവന്ന പടയാളി, വിമോചനത്തിന്റെ പാത തുറന്ന ഫിദൽ കാസ്ട്രോ

പ്രകാശ ഗോപുരങ്ങളായ കാസ്ട്രോയും ചെഗുവേരയും - അഥവാ ഇരട്ട സഹോദരങ്ങൾ

അധിനിവേശ ശക്തികളുടെ പേടി സ്വപ്നം; ക്യൂബയെ നയിച്ച ചുവന്ന പടയാളി, വിമോചനത്തിന്റെ പാത തുറന്ന ഫിദൽ കാസ്ട്രോ
, ശനി, 26 നവം‌ബര്‍ 2016 (13:44 IST)
ലോകത്ത് ഫിദൽ കാസ്ട്രോയ്ക്ക് തുല്യനായ മറ്റൊരു നേതാവില്ല. വിപ്ലവത്തിന്റെ ഇതിഹാസമായ ഫിദൽ കാസ്ട്രോയുടെ വിയോഗത്തിൽ ലോകത്തിന് നഷ്ടമായത് മനുഷ്യ സമത്വത്തിന്റെ സന്ദേശ വാഹകനെയാണ്. 
അധിനിവേശ ശക്തികൾക്ക് പേടി സ്വപ്നമായിരുന്നു ഫിദൽ കാസ്ട്രോ. ചൂഷകന്റെ കോട്ടകൾക്ക് നേരെ മർദ്ദിത്തിന്റെ പ്രതിരോധമായിരുന്നു അസ്തമിക്കാത്ത ഈ സൂര്യൻ.
 
സാമ്രാജ്യത്ത്വ ശക്തികൾ പലരൂപത്തിൽ തകർത്താടുന്ന ഈ ലോകത്തിൽ ഫിദൽ കാസ്ട്രോയുടെ വേർപാട് മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. കാസ്ട്രോ വിപ്ലവ നഭയിലെ ശുഭനക്ഷത്രമായിരുന്നു. ആ നക്ഷത്രമാണ് ഇപ്പോൾ അസ്തമിച്ചിരിക്കുന്നതെന്നും വി എസ് പറഞ്ഞു. ഇരട്ട സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിച്ച കാസ്‌ട്രോയും ചെഗുവേരയും പ്രകാശ ഗോപുരങ്ങളായി നിലകൊണ്ടു. തന്റെ കർമകാണ്ഡം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് കാസ്ട്രോ വേർപിരിഞ്ഞിരിക്കുന്നതെന്നും വി എസ് അഭിപ്രായപ്പെട്ടു.
 
ക്യൂബയുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വിപ്ലവ നേതാവായിരുന്നു ഫിദൽ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മൂന്നാം ലോകരാജ്യങ്ങളെ അണിനിരത്തുന്നതില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. സോഷ്യലിസത്തിന്റെ പാതയില്‍ പതറാതെ കാസ്‌ട്രോ ക്യൂബയെ മുന്നോട്ട് നയിച്ചുവെന്ന് കാനം അനുസ്മരിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ മോചനത്തിനായി പ്രവർത്തിച്ചയാളാണ് അദ്ദേഹമെന്നും കാനം പറഞ്ഞു.
 
ക്യൂബയുടെ വളര്‍ച്ചയുടെ വഴിയില്‍ കാസ്ട്രോ ചുവന്ന നക്ഷത്രമായിരുന്നുവെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി. പ്രായമാകുമ്പോള്‍ അധികാരം ഒഴിഞ്ഞ് പോകണം എന്ന മാതൃക ലോകത്തിന് കാണിച്ചുതന്ന നേതാവാണ് അദ്ദേഹം. ആശയങ്ങളുടെ പടയാളി എന്നാണ് ഫിദൽ കാസ്ട്രോയ്ക്ക് ചേരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
 
മൂന്നാംലോക രാജ്യങ്ങളുടെ വിമോചനത്തിന് പുതിയ പാത തുറന്ന ആളാണ് ഫിദൽ കാസ്ട്രോയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അമേരിക്കയുടെ നിലപാടുകളാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആക്കി മാറ്റിയത്. മൂന്നാം ലോകരാജ്യങ്ങളുടെ വിമോചന പോരാട്ടത്തിന് അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതായിരുന്നു എന്നും തോമസ് ഐസക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്ക പ്രവേശനം നിഷേധിച്ചു; എന്നിട്ടും, ഫിഡലുമായുള്ള സൌഹൃദം അവസാനിപ്പിക്കാന്‍ മാര്‍ക്കേസ് തയ്യാറായില്ല; അതിനൊരു കാരണമുണ്ട്