Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

അഭിറാം മനോഹർ

, വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (15:08 IST)
വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഹിസ്ബുള്ളയെ ഓടിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍. വടക്കന്‍ ഇസ്രായേലില്‍ ലെബനന്‍ ഭീഷണിയെ തുടര്‍ന്ന് 60,000ത്തോളം ഇസ്രായേലികള്‍ വടക്കന്‍ ഇസ്രായേലില്‍ നിന്നും മധ്യ ഇസ്രായേലിലേക്ക് നീങ്ങിയിരുന്നു. ഇവരെ തിരികെ വടക്കന്‍ ഇസ്രായേലിലേക്ക് തന്നെ തിരിച്ചെത്തിക്കുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
 
ഇറാന്റെ പിന്തുണയില്‍ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഭീകരര്‍ ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ആക്രമിച്ച് തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ലെബനനോട് ചേര്‍ന്ന ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും ജനങ്ങള്‍ കൂട്ടമായി മധ്യ ഇസ്രായേലിലേക്ക് നീങ്ങിയിരുന്നു.
 
 അതേസമയം ബെയ്‌റൂട്ടില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ മരണം 34 ആയി. 450 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. യുദ്ധം പേജര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറിയുണ്ടായി. ഇതിന് പിന്നാലെ ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. ഇതോടെ വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇസ്രായേല്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്ന് സ്വന്തം റീന' മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ അഹമ്മദിനു എഴുതിയ കത്ത് വിവാദത്തില്‍; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ്