Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തുര്‍ക്കി-സിറിയത്തില്‍ ഭൂചലനത്തില്‍ മരണം 20000 കടന്നു

തുര്‍ക്കി-സിറിയത്തില്‍ ഭൂചലനത്തില്‍ മരണം 20000 കടന്നു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 ഫെബ്രുവരി 2023 (08:30 IST)
തുര്‍ക്കി-സിറിയത്തില്‍ ഭൂചലനത്തില്‍ മരണം 20000 കടന്നു. ഭൂകമ്പം ഉണ്ടായി അഞ്ചു ദിവസം പിന്തുടരുന്നതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ കുറയുകയാണ്. സിറിയയിലെ വിമത മേഖലയിലേക്ക് കഴിഞ്ഞദിവസം മുതല്‍ യുഎന്‍ സഹായം എത്തിച്ചു തുടങ്ങിയിട്ടുണ്ട്. അഞ്ചു ട്രക്കുകളിലായി ആവിശ്യവസ്തുക്കള്‍ എത്തിച്ചു. തുര്‍ക്കിയേയും സിറിയയും സഹായിക്കാനായി നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
 
കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അവശ്യസാധനങ്ങളുടെ അഭാവവും കടുത്ത ശൈത്യവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അദാനവും സിറിയയിലേക്ക് തിരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയും പാക്കിസ്ഥാനും സൂക്ഷിക്കണം: തുര്‍ക്കിയിലെയും സിറിയയിലേയും ഭൂകമ്പം മൂന്ന് ദിവസം മുന്‍പ് പ്രവചിച്ച ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞന്‍