ന്യൂയോർക്ക്: പോൺ സൈറ്റുകളിലെ വീഡിയോകളിൽ സബ് ടൈറ്റിലുകൾ നൽകാത്തതിൽ പരാതിയുമായി അമേരിക്കൻ സ്വദേശി. ന്യൂയോര്‍ക്ക് സ്വദേശിയും ശ്രവണവൈകല്യമുള്ളയാളുമായ യാരോസ്ലാവ് സൂരിസാണ് വിവിധ പോണ്‍സൈറ്റുകള്‍ക്കെതിരേ ബ്രൂക്ക്‌ലെയ്ന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.
സബ് ടൈറ്റുലുകൾ ഇല്ലാത്തതിനാൽ വീഡിയോകളൊന്നും മുഴുവനായി ആസ്വദിക്കാൻ പറ്റുന്നില്ലെന്നതാണ് സൂരിസിന്റെ പരാതി. അത് മാത്രമല്ല, സബ് ടൈറ്റിലുകള്‍ നല്‍കാത്തത് അമേരിക്കന്‍ ഡിസെബിലിറ്റീസ് ആക്ടിന്റെ ലംഘനമാണെന്നും സൂരിസ് പറയുന്നു.
പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, റെഡ്ട്യൂബ്, യൂപോണ്‍, ഈ സൈറ്റുകളുടെ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവർക്കെതിരെയാണ് സൂരിസിന്റെ പരാതി. നേരത്തെ അമേരിക്കൻ വാർത്താചാനലായ ഫോക്സ് ന്യൂസിനെതിരായും സൂരിസ് സമാനമായ പരാതി നൽകിയിരുന്നു.
അതേസമയം പോൺഹബ് സൈറ്റിൽ സബ് ടൈറ്റിൽ ചേർത്ത വീഡിയോകൾക്കായി പ്രത്യേക വിഭാഗമുള്ളതായി പോണ്‍ഹബ്ബ് വൈസ് പ്രസിഡന്റ് കോറേയ് പ്രൈസ് പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.