കൊക്കോകോള കാനുകളില്‍ മനുഷ്യമലം; ഫാക്ടറി പൂട്ടി
കൊക്കൊകോള ഫാക്ടറികളിലെ കാനുകളില്‍ മനുഷ്യ മലം കണ്ടെത്തി
കൊക്കൊകോള ഫാക്ടറികളിലെ കാനുകളില്‍ മനുഷ്യ മലം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി താത്ക്കാലികമായി അടച്ചിട്ടു. കൊക്കക്കോള കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. ഇതിന് മുന്‍പ് പ്ലാന്റിലെ മെഷീനുകളില്‍ മനുഷ്യവിസര്‍ജ്ജം അടിഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് പ്ലാന്റ് അടച്ചിട്ടത്.
എന്നാല്‍ മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ മലിനമാക്കപ്പെട്ട കാനുകളില്‍ ഒന്ന് പോലും വിപണിയിലെത്തിയില്ലെന്നും കൊക്കോകോള അധികൃര്‍ അറിയിച്ചു.
ഫാക്ടറിയിലെ രാത്രി ജോലിക്കാരാണ് മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന വിവരം ആദ്യം മനസ്സിലാക്കുന്നത്.
ഉത്പാദനത്തിനായി തയ്യാറാക്കി വെച്ചിരിക്കുന്ന കാനുകളിലാണ് മനുഷ്യ മലം കണ്ടെത്തിയത്. ഇത് കണ്ടെത്തിയതോടെ മെഷീനുകള്‍ വൃത്തിയാക്കി. ഏകദേശം 15 മണിക്കൂറോളം വൃത്തിയാക്കാന്‍ മാത്രമായി എടുത്തു.