Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മഴ ക്രമം തെറ്റുന്നു, 85 ശതമാനത്തെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചുതുടങ്ങിയെന്ന് പഠനം

മഴ ക്രമം തെറ്റുന്നു, 85 ശതമാനത്തെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചുതുടങ്ങിയെന്ന് പഠനം
, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (22:27 IST)
ലോകത്തിലെ 85 ശതമാനം ആളുകളെയും കാലവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള പ്രത്യാഘാതങ്ങൾ ബാധിച്ച് തുടങ്ങിയെന്ന് പഠനം. പതിനായിരക്കണക്കിന് ശാസ്‌ത്രീയ പഠനങ്ങൾ വിശകലനം ചെയ്‌തുകൊണ്ടുള്ള . ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റേ റിപ്പോർട്ടിലാണീ വിവരങ്ങളുള്ളത്.
 
1951നും 2018നും ഇടയില്‍ പ്രസിദ്ധീകരിച്ച ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന പഠനങ്ങള്‍ വിശകലനം ചെയ്യുമ്പോൾ കാലാവസ്ഥാ വ്യതിയാനം എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിക്കുന്നതിൽ ധാരാളം തെളിവുകളൂണ്ട്.  പഠന രചയിതാവായ മാക്‌സ് കല്ലഗന്‍  AFP യോട് പറഞ്ഞു.
 
ആഗോളതാപനവും ക്രമമില്ലാത്ത മഴയും കാലം തെറ്റിയുള്ള മഴയും മഴയില്ലായ്മയുമെല്ലാം ലോകജനസംഖ്യയുടെ 85 ശതമാനത്തെ ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.നിലവിൽ ആഫ്രിക്കയിൽ വലിയ രീതിയിൽ ലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അതൊന്നും വലിയ രീതിയില്‍ ചര്‍ച്ചയാവുന്നില്ല. കാലാവസ്ഥാ വ്യതിയാനം മനുഷ്യനിർമിതമാണെന്ന വാദത്തിലേക്കാണ് തെളിവുകൾ വിരൽ ചൂണ്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു,ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം