Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗാല്‍വനിലെ സംഘര്‍ഷത്തില്‍ മരിച്ച സൈനികരുടെ വിവരങ്ങള്‍ ചൈന പുറത്തുവിടുന്നില്ല; പ്രതിഷേധവുമായി സൈനികരുടെ ബന്ധുക്കള്‍

ഗാല്‍വനിലെ സംഘര്‍ഷത്തില്‍ മരിച്ച സൈനികരുടെ വിവരങ്ങള്‍ ചൈന പുറത്തുവിടുന്നില്ല; പ്രതിഷേധവുമായി സൈനികരുടെ ബന്ധുക്കള്‍

ശ്രീനു എസ്

, തിങ്കള്‍, 29 ജൂണ്‍ 2020 (10:37 IST)
ഗാല്‍വനിലെ സംഘര്‍ഷത്തില്‍ മരിച്ച സൈനികരുടെ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി ചൈനീസ് സൈനികരുടെ ബന്ധുക്കള്‍. ചൈനയിലെ സാമൂഹിക മാധ്യമമയ വീബോയിലൂടെയാണ് പ്രതിഷേധം ഉയരുന്നത്. സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫീസറും സൈനിക ഓഫീസര്‍മാരും കൊല്ലപ്പെട്ടെന്നുമാത്രമേ ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളു. ആരൊക്കെയാണ് മരിച്ചത്, അവരുടെ എണ്ണം, മറ്റ് പേരുവിവരങ്ങള്‍ ഇതൊന്നും പുറത്തുവിട്ടിട്ടില്ല. 
 
അതേസമയം ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സൈനികബഹുമതിയോടെ സംസ്‌കരിക്കുകയുംചെയ്തു. ജൂണ്‍ 15നായിരുന്നു അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കുറച്ചുമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീരമൃത്യുവരിച്ചവരുടെ പേരു വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്ത് 43ലധികം സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഇന്ത്യന്‍ രഹസ്യാന്വേഷകര്‍ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റദിവസം 19,459 പേർക്ക് രോഗബാധ, 380 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,48,318