Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിർമ്മാണം നടത്തിയത് സ്വന്തം സ്ഥലത്ത്, അരുണാചലിൽ ഗ്രാമം നിർമ്മിച്ചതിനെ പറ്റി ചൈന

നിർമ്മാണം നടത്തിയത് സ്വന്തം സ്ഥലത്ത്, അരുണാചലിൽ ഗ്രാമം നിർമ്മിച്ചതിനെ പറ്റി ചൈന
, വെള്ളി, 22 ജനുവരി 2021 (14:40 IST)
അരുണാചൽ പ്രദേശിൽ കടന്നുകയറി ചൈന ഗ്രാമം നിർമ്മിച്ചതായുഌഅ വാർത്തകൾ തള്ളി ചൈന. ചൈനയുടെ അധീനതയുള്ള പ്രദേശത്താണ് ഗ്രാമം നിർമ്മിച്ചതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.
 
സ്വന്തം പ്രദേശത്ത് നടത്തുന്ന നിർമ്മാണം പൂർണ്ണമായും പരമാധികാരത്തിന്റെ കാര്യമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹ്വാ ചുന്‍യിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമായാണ് ചൈന കാണുന്നത്. എന്നാല്‍ ഇന്ത്യയും അരുണാചലിനെ അവിഭാജ്യ ഭാഗമായാണ് കണക്കാക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഈ പ്രശ്നത്തില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്.
 
സാറ്റലൈറ്റ് ദൃസ്യങ്ങൾ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ചൈന അരുണാചലില്‍ ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യയുടെ ഭാഗത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ സഹിതമാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് എൻഡി‌ടി‌വി റിപ്പോർട്ട് ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിന്‍ സുരക്ഷിതം; നടക്കുന്നത് രാഷ്ട്രിയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള വ്യാജപ്രചരണങ്ങള്‍: കേന്ദ്ര ആരോഗ്യമന്ത്രി