അമേരിക്കയുടെ 105 ആപ്പുകള്‍ ചൈന നിരോധിച്ചു. ലൈംഗികതയും ചൂതുകളിയും അക്രമവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ചൈനയുടെ നടപടി. നേരത്തേ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് ചൈനീസ് ആപ്പുകള്‍ അമേരിക്ക നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയും ഇതേരീതിയില്‍ മറുപടി നല്‍കിയത്.
ചൈനയുടെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ആപ്പുകള്‍ക്കെതിരെ സമൂഹത്തില്‍ നിന്നും നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും അതിനാലാണ് നടപടിയെന്നും പറയുന്നു.