Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡൊ,കാനഡ സമാധാനപരമായി സമരം ചെയ്യുന്നവർക്കൊപ്പമെന്ന് പ്രതികരണം

ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡൊ,കാനഡ സമാധാനപരമായി സമരം ചെയ്യുന്നവർക്കൊപ്പമെന്ന് പ്രതികരണം
, ശനി, 5 ഡിസം‌ബര്‍ 2020 (08:19 IST)
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണച്ച് നടത്തിയ പ്രസ്‌താവനയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ വീണ്ടും മുൻ നിലപാട് ആവർത്തിച്ച് ജസ്റ്റിൻ ട്രൂഡോ. നേരത്തെ ട്രൂഡോ കർഷകർക്ക് അനുകൂലമായി നടത്തിയ പ്രസ്‌താവനയൊൽ ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
 
ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രിയും മറ്റ് മത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.അതേസമയം ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണെന്ന് ട്രൂഡോ ആവർത്തിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ഈ നിലപാട് ബാധിക്കുമോ എന്ന ചോദ്യത്തിന് സമധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പമാണ് കാനഡ എന്നായിരുന്നു ട്രൂഡോയുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രവുമായി ഇന്ന് നിർണായക ചർച്ച, രാജ്യവ്യാപകമായി പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ