അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ജോബൈഡന്‍ സത്യപ്രതിജ്ഞക്കു ശേഷം ആദ്യം ഒപ്പിട്ടത് മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഉത്തരവില്‍. ട്രംപിനെ പൊളിച്ചെഴുതുന്ന 17 ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പിട്ടത്. സ്ഥാനമേറ്റ ആദ്യ പ്രസംഗത്തില്‍ ജനാധിപത്യം തിരികെ വന്ന ദിവസമാണിതെന്നാണ് ബൈഡന്‍ പറഞ്ഞത്.
കൊവിഡില്‍ ജീവന്‍ പൊലിഞ്ഞ നാലു ലക്ഷം അമേരിക്കന്‍ പൗരന്‍മാര്‍ക്കായി ഒരു നിമിഷം മൗനം ആചരിക്കുന്നെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലേയ്ക്കടക്കം 13 രാജ്യങ്ങളിലേയ്ക്കുള്ള യാത്ര വിലക്ക് നീക്കുകയും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനസ്ഥാപിയ്ക്കുന്നതിനുള്ള ഉത്തരവിലും ബൈഡന്‍ ഓപ്പിട്ടു. നേരത്തേ പിന്‍മാറിയ പരീസ് കാലാവസ്ഥ ഉടമ്പടിയില്‍ വീണ്ടും അമേരിക്ക പങ്കാളിയാകുകയും ചെയ്യും.