Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തായ്‍ലന്‍ഡിന്‍റെ പ്രിയ കടല്‍പ്പശുക്കുഞ്ഞ് മരിച്ചു; കാരണം, വയറ്റിലടിഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നുള്ള അണുബാധ

വെള്ളിയാഴ്ച ആയിരുന്നു മറിയത്തിന്‍റെ മരണം.

തായ്‍ലന്‍ഡിന്‍റെ പ്രിയ കടല്‍പ്പശുക്കുഞ്ഞ് മരിച്ചു; കാരണം, വയറ്റിലടിഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നുള്ള അണുബാധ
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (12:51 IST)
തായ്‍ലന്‍ഡിലെ ഓമനയായ ‘മറിയം’ എന്ന കടല്‍പ്പശുക്കുഞ്ഞ് ജീവന്‍ വെടിഞ്ഞു. ജലത്തിൽ നിന്നും വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയതിനെത്തുടര്‍ന്നുണ്ടായ അണുബാധയാണ് മറിയത്തിന്‍റെ മരണത്തിന് കാരണമായത്. തെക്കുപടിഞ്ഞാറന്‍ തായ്‍ലന്‍ഡിലെ ത്രാങ്ങിലെ ലിബോങ് ദ്വീപിലായിരുന്നു മറിയം. വെള്ളിയാഴ്ച ആയിരുന്നു മറിയത്തിന്‍റെ മരണം. അമ്മയെ നഷ്ട്ടപ്പെട്ട ഈ കടല്‍പ്പശുക്കുഞ്ഞിനെ മേയ് 23 -ന് മറൈന്‍ കോസ്റ്റല്‍ വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
 
ഏകദേശം 40 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകുരടെ സംഘമായിരുന്നു മറിയത്തിനെ പരിചരിച്ചിരുന്നത്. ഇവർ പാലും കടലില്‍ നിന്ന് ശേഖരിച്ച പുല്ലുകളും നല്‍കി പൊന്നുപോലെ നോക്കി. തന്റെ പരിചാകരോട് വലിയ സ്നേഹമായിരുന്നു മറിയത്തിന്. തിരികെയുള്ള ആ സ്നേഹപ്രകടനവും മറ്റും അവളെ എല്ലാവരുടേയും പ്രിയപ്പെട്ടവളാക്കി മാറ്റി.
 
രാജ്യമാകെ അവള്‍ക്ക് ആരാധകരുണ്ടായിരുന്നു. ഇതിന് മുൻപ് മറിയം ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്ന ചിത്രം വൈറലായിരുന്നു. തായ്‍ലന്‍ഡിലെ സമുദ്ര-തീരദേശ വിഭവ വകുപ്പ് നാഷണല്‍ ‘സ്വീറ്റ് ഹാര്‍ട്ട്’ എന്നായിരുന്നു ഇതിനെ പറഞ്ഞിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് ഇന്ന് റദ്ദാക്കും; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്