കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് സൂചന. വീക്കന്‍ഡ് ഓസ്‌ട്രേലിയന്‍ പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മനുഷ്യനിര്‍മിത സാര്‍സ് കൊറോണ വൈറസുകള്‍ ഭാവിയില്‍ ജൈവായുധമായി ഉപയോഗിക്കപ്പെടാമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞര്‍ 2015 ല്‍ വിലയിരുത്തിയ രഹസ്യരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
കൊറോണയുടെ ഉത്ഭവത്തെകുറിച്ച് അമേരിക്ക നടത്തിയ രഹസ്യന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നതെന്ന് പത്രം പറയുന്നു. അതേസമയം ചൈന വാര്‍ത്തയോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.