ഡൽഹി: ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനെകയും സംയുക്തമായി വികസിപ്പിയ്ക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം നിർത്തിവച്ചു. വാക്സിൻ സ്വീകരിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് അവസാനഘട്ട പരീക്ഷണം നിർത്തിവച്ചത്. പരീക്ഷണം നിർത്തിവച്ചതായി ആസ്ട്ര സെനകെ വക്താവ് അറിയിച്ചു.
'വാക്സിൻ സ്വീകരിച്ചയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് വക്സിനിന്റെ പാർശ്വഫലം മൂലമാണ് എന്നാണ് സംശയം.രോഗബാധിതനായ ആൾ വേഗത്തിൽ സുഖം പ്രാപിയ്ക്കും എന്നാണ് പ്രതീക്ഷിയ്കുന്നത്' ആസ്ട്രസെനകെ വക്താവ് വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ആരോഗ്യ പ്രശ്നമാണ് പ്രകടിപ്പിയ്ക്കുന്നത് എന്നോ, എപ്പോഴാണ് ഈ പ്രശ്നം ആരംഭിച്ചത് എന്നോ വ്യക്തമായിട്ടില്ല.
ഇത് രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കുന്നത്. ജൂലൈ 20നാണ് ഓക്സഫഡ് സർവകലാശാലയും അസ്ട്രസെനെകയും ചേർന്ന് വാക്സിൻ വികസിപ്പിച്ചത്. ജലദോഷ പനിയുണ്ടാക്കുന്ന അഡോനൊ വൈറസിന് ജനിതക മാറ്റം വരുത്തിയായിരുന്നു വാക്സിന് ഉണ്ടാക്കിയത്. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയമായതിനെ തുടർന്ന് ഗുരുതര പാർശ്വ ഫലങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് അവസാനഘട്ട പരീക്ഷണം ആരംഭിച്ചത്.