Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ഭീകരവാദം തടയാത്തതിന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി രാജ്യാന്തര സംഘടന

ഭീകരവാദത്തിനും അതിന് സാമ്പത്തിക സഹായം നല്‍കുന്നതും തടയാന്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ഭീകരവാദം തടയാത്തതിന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി രാജ്യാന്തര സംഘടന
, വെള്ളി, 23 ഓഗസ്റ്റ് 2019 (13:56 IST)
പാകിസ്ഥാന് വീണ്ടും തിരിച്ചടി. തീവ്രവാദ സംഘടനകളിലേക്കുള്ള പണമൊഴുക്ക് തടയുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാനെ രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയിൽപ്പെടുത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പാണ് പാകിസ്താനെ കരിമ്പട്ടികയില്‍ ചേര്‍ത്തു. ഭീകരവാദത്തിനും അതിന് സാമ്പത്തിക സഹായം നല്‍കുന്നതും തടയാന്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 
 
കള്ളപ്പണം വെളുപ്പിക്കൽ‍, ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ തടയാനായി നിര്‍ദ്ദേശിക്കപ്പെട്ട 40 നടപടികളില്‍ 32 എണ്ണവും നിശ്ചിത സമയപരിധിക്കുള്ളില്‍ പാകിസ്താന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ മേഖലയിലെ സംഘടനയായ ഏഷ്യാ പസഫിക് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. 
 
ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്‌ തടയാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുന്നമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ഒക്ടോബര്‍ വരെയാണ് സമയപരിധി നല്‍കിയിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധങ്ങളിലെ വിരസത അകറ്റാൻ സ്ത്രീകൾ ഡേറ്റിംഗ് ആപ്പുകളിൽ അഭയം തേടുന്നു, പഠനം പുറത്ത്