Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ വിദ്യാര്‍ത്ഥികളടക്കം 2000ലേറെ പേരുടെ പ്രതിഷേധം; 40തോളം പേര്‍ക്ക് പരിക്ക്

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ വിദ്യാര്‍ത്ഥികളടക്കം 2000ലേറെ പേരുടെ പ്രതിഷേധം; 40തോളം പേര്‍ക്ക് പരിക്ക്

ശ്രീനു എസ്

, വെള്ളി, 26 മാര്‍ച്ച് 2021 (15:22 IST)
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ വിദ്യാര്‍ത്ഥികളടം 2000ലേറെ പേരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 40തോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇടതുവിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരുമാണ് പ്രതിഷേധം നടത്തിയത്. കൊവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. 
 
അതേസമയം ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്യ വാര്‍ഷിക ദിനാഘോഷത്തില്‍ മോദി മുഖ്യാതിഥിയാകും. ബംഗ്ലാദേശിന്റെ വികസനത്തില്‍ ഇന്ത്യ എന്നുമുണ്ടാകുമെന്ന് മോദി യാത്രക്കുമുന്‍പ് ട്വീറ്റ് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി, സാമ്പത്തിക സംവരണം മാത്രമായി ഭാവിയിൽ മാറും, തീരുമാനിക്കേണ്ടത് പാർലമെന്റ്