Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിജയത്തിന് തൊട്ടരികെ ബൈഡൻ, കോടതി കയറാൻ ട്രംപ്

വിജയത്തിന് തൊട്ടരികെ ബൈഡൻ, കോടതി കയറാൻ ട്രംപ്
, വെള്ളി, 6 നവം‌ബര്‍ 2020 (07:31 IST)
ഇഞ്ചോടീഞ്ച് പോരാട്ടം കണ്ട അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിർണായകമാവുക ആറ് ഇലക്ട്രൽ വോട്ടുകളുള്ള നെവാഡ. നിലവിൽ 264 ഇലക്ട്രൽ വോട്ടുകൾ നേടി ബൈഡൻ ട്രംപിനെക്കാൾ ബഹുദൂരം മുന്നിലാണ്.നെവാഡയിൽ ബൈഡൻ തന്നെയാണ് ലിഡ് ചെയ്യുന്നത്. നെവാഡ കൂടി ഉറപ്പാക്കിയാൽ കേവല ഭൂരിപക്ഷമായ 270 എന്ന മാന്ത്രിക സംഖ്യലേയ്ക്ക് ബൈഡൻ എത്തും
 
214 ഇലക്ട്രൽ വോട്ടുകൽ ഉറപ്പിയ്ക്കാൻ മാത്രമാണ് ഡൊണാഡ് ട്രം‌പിനായത്. കേവല ഭൂരിപക്ഷത്തിന് 56 വോട്ടുകൾ അകലെയാണ് ട്രംപ്. നിലവിൽ ലീഡ് ചെയ്യുന്ന എല്ലാ സ്റ്റേറ്റുകളിലും വിജയമുറപ്പിച്ചാലും 270 എന്ന കേവല ഭൂരിപക്ഷത്തിലേയ്ക്ക് എത്തില്ല. 16 ഇലക്ട്രൽ വോട്ടുകളുള്ള ജോർജിയ, 15 ഇലക്ട്രൽ വോട്ടുകളുള്ള നോർത്ത് കരോലൈന, 20 വോട്ടുകളുള്ള പെൻസിൽവേനിയ മുന്ന് വോട്ടുകളുള്ള അലാസ്ക എന്നിവിടങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ഈ വോട്ടുകൾ എല്ലാം നേടിയാലും 268 വോട്ടുകൽ മാത്രമേ ട്രംപിന്് നേടാനാക. ഫലം മാറിമറിയുന്ന സ്ഥിതിയാണ് ജോർജിയയിലുള്ളത്. നിലവിൽ ലീഡ് ചെയ്യുന്ന വോട്ടുകൾ എല്ലാം നേടുകയും, നെവാഡയിൽ ബൈഡനെ മറികടന്ന് മുന്നിലെത്തുകയും ചെയ്താൽ മാത്രമാണ് ട്രംപിന് സധ്യതയുള്ളത്. തെരെഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്നുകാട്ടി കോടതീകളെ സമീപിച്ചിരിയ്ക്കുകയാണ് റിപ്പബ്ലിക്കൻ പക്ഷം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിരോധത്തില്‍ ശരിയായ തീരുമാനമെടുത്തു, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ