ഇറാന്‍ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫഖ്രിസദേയുടെ കൊലപാതകം അമേരിക്കയുടേയും ഇറാന്റെയും ബന്ധത്തെ കൂടുതല്‍ വഷളാക്കിയെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഇറാനുമൊത്ത് ആണവ കരാറിനുള്ള പദ്ധതി ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്ക ഒരുങ്ങിയതായിരുന്നു. എന്നാല്‍ അതിനെ തകര്‍ത്തെറിഞ്ഞ് ഇറാന് ആണ്വായുധങ്ങള്‍ നിര്‍മിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയത് ട്രംപാണെന്നും ബൈഡന്‍ ആരോപിച്ചു.
ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഇസ്രായേലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. കൂടാതെ ഇറാനുമായുള്ള ബന്ധം ശക്തമാക്കാന്‍ യുഎസിന് മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും റഷ്യയുമായും ചൈനയുമായും ചേര്‍ന്ന് നിരവധി വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.