Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കാബൂളില്‍ സ്‌ഫോടനം നടത്തിയവരെ വെറുതേ വിടില്ലെന്ന് അമേരിക്ക

കാബൂളില്‍ സ്‌ഫോടനം നടത്തിയവരെ വെറുതേ വിടില്ലെന്ന് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഓഗസ്റ്റ് 2021 (08:04 IST)
കാബൂളില്‍ സ്‌ഫോടനം നടത്തിയവരെ വെറുതേ വിടില്ലെന്ന് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 13 അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. 
 
അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ 143 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ താലിബാനുകളും ഉണ്ടെന്നാണ് വിവരം. ബോംബ് സ്‌ഫോടനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സ്‌ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രിതന്നെ അപലപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാബൂളിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു