ലോകരാജ്യങ്ങള്‍ക്ക് 25 മില്യണ്‍ ഡോസ് വാക്‌സിന്‍ എത്തിച്ചുനല്‍കുമെന്ന് അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും. കാനഡ, മെക്‌സിക്കോ, റിപ്പബ്ലിക് ഓഫ് കൊറിയ, ഉക്രൈന്‍, കൊസോവോ, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ വാക്‌സിന്‍ എത്തിക്കും. ഏഴു മില്യണ്‍ ഡോസ് വാക്‌സിനാണ് ഏഷ്യക്ക് ലഭിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം 25 ശതമാനം ഡോസ് വാക്‌സിനുകള്‍ സഖ്യകക്ഷികള്‍ക്കായി നീക്കി വയ്ക്കുമെന്ന് അമേരിക്ക അറിയിച്ചു.