Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ മൃതദേഹാവശിഷ്ടം !

കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ മൃതദേഹാവശിഷ്ടം !
, ബുധന്‍, 18 ഓഗസ്റ്റ് 2021 (10:15 IST)
കാബൂളില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ അഭയാര്‍ഥികളുമായി പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ വ്യോമസേന വിമാനം സി-17 വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും യുഎസ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ അപകടകരമായ രീതിയില്‍ വിമാനത്തിന്റെ മുകളിലും ചിറകുകളിലും തൂങ്ങിപിടിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളുടെ പുറത്ത് തൂങ്ങിപിടിച്ചു യാത്ര ചെയ്ത പലരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടുത്ത പനിയെ തുടര്‍ന്ന് ഒളിമ്പ്യന്‍ നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു