80 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ; ഒരാൾ പോലും മരിച്ചിട്ടില്ലെന്ന് യുഎസ്
ഇറാഖിലുള്ള അല്‍ - ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ അക്രമണം നടന്നത്.
യുഎസ് സഖ്യസേനകളുടെ വ്യോമതാവളങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 80 സൈനികൾ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. എന്നാൽ, ഇറാൻ അക്രമത്തിൽ ഒരാൾ പോലും മരിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാഖിലുള്ള അല്‍ - ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ അക്രമണം നടന്നത്.
200 പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് സൈനിക താവളങ്ങളിലുമായി 15ൽ അധികം മിസൈലുകളാണ് പതിച്ചിവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രത്യാക്രമണമാണെന്ന് വ്യക്തമാക്കിയ ഇറാന്‍ നേതൃത്വം, സൈനികരെ അഭിനന്ദിക്കുകയും ചെയ്തു.
ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം കബറടക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കക്കെതിരെ ശക്തമായ പ്രത്യാക്രമണം ഇറാന്‍ നടത്തിയത്.സുലൈമാനി വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.