Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊറോണയ്ക്ക് കാരണം 5G യെന്ന് വ്യാജ പ്രചരണം, ടവറുകൾക്ക് തീയിട്ടു, അപകടകരമായ വിഡ്ഡിത്തമെന്ന് മന്ത്രി

കൊറോണയ്ക്ക് കാരണം 5G യെന്ന് വ്യാജ പ്രചരണം, ടവറുകൾക്ക് തീയിട്ടു, അപകടകരമായ വിഡ്ഡിത്തമെന്ന് മന്ത്രി
, ഞായര്‍, 5 ഏപ്രില്‍ 2020 (10:50 IST)
ലണ്ടൻ: കോവിഡ് 19 വ്യാപനത്തിന് കാരണം 5G മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ ടവറുകളാണ് എന്ന് വ്യാജ പ്രചരണം. ഇതേതുടർന്ന് യുകെയിലെ നിരവധി ടെലികമ്മ്യുണിക്കേഷൻ ടവറുകൾ ആളുകൾ അഗ്നിയ്ക്ക് ഇരയാക്കി. ഈ വ്യാജ പ്രചരണം അപകടകരമയ വിഡ്ഡിത്തമാണ് എന്നാണ് യുകെ പ്രതികരിച്ചത്.
 
ഫെയ്‌സ്ബുക്ക് യുട്യുബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് 5G ടവറുകളാണ് കോവിഡ് വ്യാപനത്തിന് കാരണം എന്ന തരത്തിൽ പ്രചരണം ഉണ്ടായത്. ഇതൊടെയാണ് ടവറുകൾ അഗ്‌നിക്ക് ഇരയാക്കപ്പെട്ടത്. ' അത് വെറും വിഡ്ഡിത്തമാണ് അപകടകരമായ വിഡ്ഡിത്തം' എന്നയിരുന്നു ബ്രിട്ടീസ് ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പ്രതികരിച്ചത്. ടവറുകൾ അഗ്നിയ്ക്ക് ഇരയാക്കിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകരിക്കുന്നുണ്ട്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് 19: മരണം 64,000 കടന്നു, ഇറ്റലിയിൽ മാത്രം മരിച്ചത് 15362 പേർ