ദുബായ്: ദുബായിൽ ഭാര്യ തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാനായി പർദയണിഞ്ഞ് പിന്തുടർന്ന ഇന്ത്യക്കാരനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ ആൾമാറാട്ടകുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി.
കേസ് കോടതിയിലെത്തിയപ്പോഴാണ് ഭാര്യക്ക് അവിഹിത ബന്ധമുണ്ടോ എന്നറിയുന്നതിനായാണ് പർദ ദരിച്ച് പിന്തുടർന്നത് എന്ന് 37 കാരൻ വ്യക്തമാക്കിയത്. പൊലീസ് തന്നെ പിടികൂടുമെന്ന് കരുതിയില്ലെന്നും ഇയാൾ കോടതിയിൽ പറഞ്ഞു.
എന്നാൽ ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. ആൾമറാട്ടം നടത്തിയതിന് 2000 ദിർഹം പിഴ നൽകാൻ കോടതി ഉത്തരവിട്ടു. അതേസമയം കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ മേൽകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.