Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Samosa: എണ്ണ ഒഴിവാക്കാം, സമൂസ കൂടുതൽ ക്രിസ്പിയും ആരോഗ്യകരവുമാക്കാൻ ഇക്കാര്യം ചെയ്തുനോക്കു

Samosa: എണ്ണ ഒഴിവാക്കാം, സമൂസ കൂടുതൽ ക്രിസ്പിയും ആരോഗ്യകരവുമാക്കാൻ ഇക്കാര്യം ചെയ്തുനോക്കു

അഭിറാം മനോഹർ

, ഞായര്‍, 18 ഫെബ്രുവരി 2024 (08:35 IST)
ഇന്ത്യക്കാരുടെ പ്രധാന എണ്ണക്കടികളില്‍ ഒന്നാണ് സമൂസ. വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം കഴിക്കാവുന്ന പലഹാരങ്ങളില്‍ ഏറ്റവുമധികം ജനപ്രിയമായ ഒന്നാണ് സമൂസ. ഉത്തരേന്ത്യന്‍ വിഭവമാണെങ്കിലും ദക്ഷിണേന്ത്യയിലും സമൂസയ്ക്ക് പ്രിയം ഏറെയാണ്. എന്നാല്‍ എണ്ണയില്‍ പൊരിച്ചെടുക്കുന്ന വിഭവമായതിനാല്‍ സമൂസ അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വീടുകളില്‍ സമൂസ ഉണ്ടാക്കുകയാണെങ്കില്‍ ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
 
സാധാരണയായി മൈദയിലാണ് സമൂസകള്‍ പാകം ചെയ്യുന്നത്. മൈദയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് ഉണ്ട് എന്നതിനാല്‍ അനാരോഗ്യകരമാണ്. മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കാവുന്നതാണ്. ഫില്ലറായി ഉരുളകിഴങ്ങ് മാത്രം ഉപയോഗിക്കാതെ പനീര്‍, ക്യാരറ്റ്,ക്യാപ്‌സിക്കം എന്നിവയെല്ലാം ഉപയോഗിക്കാം. ഇത് പോഷകമൂല്യം കൂട്ടും. എണ്ണയില്‍ പൊരിക്കുന്നതിന് പകരമായി ഓവനിലോ ഫ്രൈയറോ ഉപയോഗിക്കുന്നത് എണ്ണ ഒഴിവാക്കാം എന്നത് കൊണ്ട് മാത്രമല്ല സമൂസ കൂടുതല്‍ ക്രിസ്പിയാകാനും സഹായിക്കും.
 
എത്രയെല്ലാം മുന്‍കരുതലുകള്‍ പാചകത്തില്‍ നടത്തിയാലും ആരോഗ്യകരമായ രീതിയില്‍ കഴിക്കുന്നതിന് അമിതമായി സമൂസ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക. സമൂസയ്‌ക്കൊപ്പം വിവിധ തരം ച്ട്‌നികള്‍ ഉപയോഗിക്കാം. പുതിന ഉപയോഗിച്ചുള്ള ചട്‌നി ദഹനത്തെയും സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതവണ്ണവും രോഗവും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതല്‍ പിടികൂടുന്നു