Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ ഗൃഹവൈദ്യം മാത്രം മതി... വിയര്‍പ്പ് നാറ്റത്തിനോട് എന്നെന്നേക്കുമായി ബൈ പറയാം !

ഈ ഗൃഹവൈദ്യം മാത്രം മതി... വിയര്‍പ്പ് നാറ്റത്തിനോട് എന്നെന്നേക്കുമായി ബൈ പറയാം !
, ചൊവ്വ, 27 ജൂണ്‍ 2017 (12:33 IST)
പലരേയും അലട്ടുന്ന ഒന്നാണ് വിയര്‍പ്പ് നാറ്റം. വിയര്‍പ്പ് ഗ്രന്ഥികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴോ ആണ് വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നത്. വിയര്‍പ്പ് നാറ്റത്തെ പ്രതിരോധിക്കാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
 
കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക. അതുപോലെ ബേക്കിംഗ് സോഡ ഉപയോഗിച്ച് കക്ഷം വൃത്തിയാക്കുന്നതും ഉത്തമമാണ്. നാരങ്ങ രണ്ടായി മുറിച്ച് ഇരു കക്ഷങ്ങളിലും തേയ്ക്കുക. പിന്നീട് കുളിക്കുക. കക്ഷത്തെ രോമങ്ങള്‍ ഇത് ചെയ്യുന്നതിന് മുന്‍പ് നീക്കം ചെയ്തിരിക്കണം. ചര്‍മ്മത്തിനും ഇത് ഗുണം ചെയ്യും. 
 
സസ്യാഹാരം ശീലമാക്കുന്നതും വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് പ്രയോജനപ്രദമാണ്. അതുപോലെ ഇലവര്‍ഗ്ഗത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും യോഗ ശീലമാക്കുന്നതും വിയര്‍പ്പ് നാറ്റം മാറാ‍ന്‍ സഹായകമാണ്.
 
അണുബാധയാണ് അമിത വിയർപ്പിന്റെ പ്രധാന കാരണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉത്പന്നങ്ങളും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ട്. 
 
സത്യത്തില്‍ വിയര്‍പ്പിന് ഗന്ധമൊന്നും ഇല്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി കൂടിചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത് ദിവസവും കുളിക്കുകയും അലക്കിതേച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ശീലിച്ചാല്‍ തന്നെ വിയര്‍പ്പ് നാറ്റത്തോട് ഗുഡ്‌ബൈ പറയാന്‍ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിക്കന്‍ സൂപ്പ് കഴിക്കാറുണ്ടോ? എങ്കില്‍ ആരോഗ്യം സുരക്ഷിതമാണ് !