കാന്താരി കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന എരിവിനെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന് ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരും. അതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരി കഴിക്കുന്നത് ഉത്തമമാണ്.
അമിത വണ്ണം, ഭാരം എന്നിവ കുറയ്ക്കാനും കാന്താരി വളരെ നല്ലതാണ്. ജലദോഷത്തിനും ഏറ്റവും പരിഹാരമാണ് എരിവ് ഉള്ള കാന്താരിയെന്നും പറയുന്നു.
ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുന്നതിന് കാന്താരിയ്ക്ക് കഴിയും. അതുവഴി ദഹനപ്രക്രിയ വളരെ സുഗമമായി നടക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കുന്നതിന് കാന്താരിമുളക് സഹായകമാണ്. അതിലൂടെ ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാനും കാന്താരി മുളകിനു സാധിക്കും.