അറിയാമോ ? പ്രമേഹത്തെ ചെറുക്കാന്‍ മാവിന്റെ ഇല മാത്രം മതി !
പ്രമേഹത്തെ ചെറുക്കാന്‍ മാവിലയും
കൊല്ലാതെ കൊല്ലുന്ന രോഗം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പ്രമേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ പകുതിയിലേറെ വരുന്ന ആളുകളേയും ബാധിച്ചിരിക്കുന്ന ഒരു രോഗമാണ് ഇത്. ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു തന്നെയാണ് ഈ രോഗത്തിന്റെ പ്രത്യേകത. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പ്പുള്‍പ്പടെയുള്ള പ്രതിവിധികളാണ് ഇതിനുള്ളത്.
വിട്ടു വൈദ്യങ്ങളിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കാമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ഉലുവ. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത്പ്രമേഹത്തെ പ്രതിരോധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അതുപോലെ മാവിന്റെ ഇല രാത്രി മുഴുവന്‍ വെള്ളത്തിലിട്ടുവെച്ച ശേഷം രാവിലെ പിഴിഞ്ഞെടുത്ത് വെറുംവയറ്റില്‍ കുടിക്കുന്നതും മാവില ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതും പ്രമേഹത്തെ പ്രതിരോധിക്കും.
നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതും നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ മരുന്നാണ്. ദിവസവും ഒന്നോ രണ്ടോ ഞാവല്‍പ്പഴം കഴിയ്ക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും. ദിവസവും രാവിലെ വെറുംവയറ്റില്‍ പാവയ്ക്കാ നീര് കുടിക്കുന്നതും പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്.