Krishna Janmashtami 2022: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി
പാതിരാത്രിയിലാണ് കൃഷ്ണ ഭഗവാന്‍ ജനിച്ചതായി വിശ്വസിക്കുന്നത്
Krishna Janmashtami 2022: കൃഷ്ണ ഭഗവാന്റെ ജന്മദിനം അനുസ്മരിച്ച് ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി. കേരളത്തില്‍ ഇന്നലെയായിരുന്നു ശ്രീകൃഷ്ണ ജയന്തി. പഞ്ചാംഗ പ്രകാരം ഓഗസ്റ്റ് 18, 19 ദിവസങ്ങളിലാണ് ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷിക്കുന്നത്. പാതിരാത്രിയിലാണ് കൃഷ്ണ ഭഗവാന്‍ ജനിച്ചതായി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് രാജ്യത്ത് പലയിടത്തും ഒരു ദിവസം വ്യത്യാസത്തില്‍ ആഘോഷം.
ന്യൂഡല്‍ഹിയില്‍ ഓഗസ്റ്റ് 19 പുലര്‍ച്ചെ 12-03 മുതല്‍ പുലര്‍ച്ചെ 12.47 വരെയാണ് കൃഷ്ണ ജന്മാഷ്ടമി മുഹൂര്‍ത്തം. കൊല്‍ക്കത്തയില്‍ ഓഗസ്റ്റ് 18 രാത്രി 11.18 മുതല്‍ ഓഗസ്റ്റ് 19 പുലര്‍ച്ചെ 12.03 വരെയാണ് മുഹൂര്‍ത്തം. മുംബൈയില്‍ ഓഗസ്റ്റ് 19 പുലര്‍ച്ചെ 12.20 മുതല്‍ പുലര്‍ച്ചെ 1.05 വരെ. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സമയത്താണ് ജന്മാഷ്ടമി മുഹൂര്‍ത്തം.