പഴമക്കാര്‍ പറഞ്ഞുകേള്‍ക്കാറുള്ളതാണ് നാരകം നട്ടാല്‍ നടുന്നയാള്‍ നാടുവിടുമെന്ന്. അതുകൊണ്ടു തന്നെ പലരും തങ്ങളുടെ വോണ്ടപ്പെട്ടവരെ നാരകം നടാന്‍ അനുവധിക്കാറുമില്ല. എന്നാല്‍ നാരകം വളരുന്നതിന് വളരെയധികം സമയം ആവശ്യമാണ്. അതുപോലെ തന്നെ കായ്ക്കുന്നതിനും കാലതാമസം വേണ്ടിവരും. അതുകൊണ്ടു തന്നെ നാരകം നടുന്ന വ്യക്തിക്ക് അതിന്റെ ഫലവും ലഭിക്കാറുമില്ല. പലകാരണങ്ങള്‍ കൊണ്ടും അതിന്റെ ഫലം ലഭിക്കുന്നതിനു മുമ്പ് ആ വ്യക്തി മറ്റെവിടേക്കെങ്കിലും പോയിട്ടുണ്ടാകും. അതുകൊണ്ടാണ് നാരകം നടുന്നയാള്‍ നാടുവിടുമെന്ന് പറയുന്നത്.