കാര്‍മ്മമേഖലയുടെ അധിപനായ ഗണപതിയെ എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ് സ്മരിക്കേണ്ടതുണ്ട്. വിനായക ചതുര്‍ത്ഥിയില്‍ വ്രതമെടുക്കുന്നത് കേതു ദോഷങ്ങള്‍ക്ക് പരിഹാരമാണ്.
ഒരോ സങ്കല്‍പത്തിലുള്ള ഗണപതിരൂപങ്ങളാണ് ഓരോ ക്ഷേത്രങ്ങളിലും ഉള്ളത്. ഒരോ വിഗ്രഹദര്‍ശനത്തിനും പ്രത്യേക ഫലങ്ങളാണ് പറഞ്ഞിട്ടുള്ളത്. ബാലഗണപതിയെ ദര്‍ശിക്കുന്നത് അഭീഷ്ടസിദ്ധിക്കാണ്. വീരഗണപതി ശത്രുനാശം വരുത്തും. കച്ചവടത്തിലെ വിജയത്തിന് ഉച്ഛിഷ്ടഗണപതി ദര്‍ശനം ഗുണം ചെയ്യും.
ഐശ്വര്യവും സമ്പത്തും പ്രധാനം ചെയ്യുന്നതാണ് ലക്ഷ്മിഗണപതി ദര്‍ശനം. സര്‍വ്വാഭീഷ്ടസിദ്ധിയാണ് മഹാഗണപതി ദര്‍ശനഫലം. നല്ല സന്താനങ്ങളെ ലഭിക്കാന്‍ ഹരിദ്രാഗണപതിയെ ദര്‍ശിക്കണമെന്ന് പുരാണങ്ങല്‍ പറയുന്നു.