Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്താണ് ഗായത്രീ മന്ത്രം ? ആ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തിന് എന്തെങ്കിലും മാറ്റം സംഭവിക്കുമോ ?

എന്താണ് ഗായത്രീ മന്ത്രം ? ആ മന്ത്രം ജപിക്കുന്നതിലൂടെ ശരീരത്തിന് എന്തെങ്കിലും മാറ്റം സംഭവിക്കുമോ ?
, തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (13:59 IST)
പ്രപഞ്ചമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി തന്നെയാണ് ഗായത്രിയുടെ ശക്‌തിയെന്ന കാര്യത്തില്‍ സംശയമില്ല. നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും അതുമായി ഒരു ബന്ധം സ്‌ഥാപിക്കാന്‍ കഴിയുമെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നമുക്ക് ഓരോരുത്തര്‍ക്കും സ്വാധീനമായേക്കും. അപ്പോള്‍ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാനും നമുക്ക് സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന്‌ അനേകം നാഡികളാണ് നാനാഭാഗത്തേക്കുമായി പോകുന്നത്‌. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന്‌ പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രീ മന്ത്രമോ, നാമമോ ജപിക്കുന്ന വേളയില്‍ ഈ ശക്‌തികള്‍ ഉണരുമെന്നും ആചാര്യന്മാര്‍ പറയുന്നു
 
“ഓം ഭൂര്‍ഭുവഃസ്വഃ
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃപ്രചോദയാത്“
 
ഓം ‌- ജപിക്കുന്ന വേളയില്‍ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുമെന്നാണ് പറയപ്പെടുന്നത്. 
 
ഭൂ - ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്താണ് നാലിഞ്ച്‌ ശക്‌തി ഉയരുന്നത്.

ഭുവഃ - ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തിയാണ് മൂന്നിഞ്ചായി ഉയരുന്നത്. 
 
സ്വഃ - ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു. 
 
തത്‌ - ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെയാണ് ഇത് ഉയര്‍ത്തുക‌. 
 
സ - ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുന്നത്‌. 

വി - വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെയാണ് ഇത് ഉണര്‍ത്തുന്നത്‌. 
 
തുഃ -  ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്തിയെയാണ് ഈ നാമം ഉണര്‍ത്തുക.

വ - വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണര്‍ത്താനാണിത്. 
 
രേ - ഇത് നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തും‌. 
 
ണി - മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണര്‍ത്തുന്നത്‌. 
 
യം - കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്തിയെ ഉണര്‍ത്തും.
 
ഭര്‍ - കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്തിയെ ഉണര്‍ത്തുന്നത്‌. 
 
ഗോ - തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്തിയെ ഉണര്‍ത്തുവാനാണ് ഇത്‌. 
 
ദേ - ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്തിയെ ഉണര്‍ത്താന്‍‌. 
 
വ - വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്തിയെയാണ് ഉണര്‍ത്തുക‌. 

സ്യ - ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ         എന്ന ശക്തിയെ ഉണര്‍ത്തും‌. 

ധീ - ഇത് കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്തിയെ ഉണര്‍ത്തും‌. 
 
മ -  പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌.
 
ഹി -  പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്തിയെ ഉണര്‍ത്തുന്ന മന്ത്രമാണ് ഇത്.
 
ധി - നട്ടെല്ലിന്റെ അവസാനത്തിലുള്ള മേധ ഗ്രന്ഥിയിലെ തപോ ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌.
 
യോ - ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തര്‍നിഹിത ശക്തിയെ ഉണര്‍ത്താനാണ് ഈ വാക്ക്‌.
 
യോ - വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്‌പാദന ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌.
 
ന - വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌.
 
പ്ര - ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദര്‍ശ ശക്തിയെ ഉണര്‍ത്തുന്നതാണിത്.
 
ചോ - വലതു കണങ്കൈയിലെ ഊഷ്‌മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്തിയെ ഉണര്‍ത്താന്‍‌.
 
ദ - ഇടതു കണങ്കൈയിലുള്ള ദ്രുഷ്യ ഗ്രന്ഥിയിലെ വിവേക ശക്തിയെ ഉണര്‍ത്തുന്നതാണ് ഇത്‌.
 
യാത്‌ - ഇടതു കൈയ്യിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌.
 
ഈ മന്ത്രം ജപിക്കുന്ന വ്യക്തി അതിലെ ഏത് അക്ഷരത്തിനാണോ ഊന്നല്‍ നല്‍കി ജപിക്കുന്നത്, ആ ശക്തിയായിരിക്കും അയാളില്‍ പ്രബലമാകുക. ഇത്തരത്തില്‍ ഗായത്രി മന്ത്രത്തിലുള്ള 24 അക്ഷരങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. അവ മനുഷ്യശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്തികളേയുമാണ് ബന്ധിപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമസ്കാരം എന്നാല്‍ എന്ത് ? കൈ കൂപ്പുന്നത് നമസ്കാരമാകുമോ ?