കൊവിഡ് കാലമായതോടെ മിക്കവാറും കമ്പനികൾ തങ്ങളുടെ ജോലികൾ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ പലരും ഇന്ന് വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. അത്ര ശീലമല്ലാതിരുന്ന കാര്യമല്ലാതിരുന്നിട്ടും കൊവിഡ് കാലമായതോടെ നമ്മളെല്ലാം അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ വീടുകളിൽ സ്ഥിരമായി ഇരുന്നു ജോലി ചെയ്യുമ്പോൾ പല മാനസിക ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാം.വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
വർക്ക് ഫ്രം ഹോം ചെയ്യുന്നവർ കമ്പ്യൂട്ടറിന് മുന്നിൽ നിന്ന് മണിക്കൂറിൽ ഒരു തവണയെങ്കിലും എഴുന്നേറ്റു നിന്ന് അല്പ നേരം നടക്കണം. ഇത് മടുപ്പും സ്ട്രെസ്സും അകറ്റാൻ സഹായിക്കും.
മണിക്കൂറുകളൊളം സ്ക്രീനിൽ നോക്കുന്നതും ശരിയായ കാര്യമല്ല ഇടക്കിടെ കഴുത്ത് വശങ്ങളിലേക്ക് ചലിപ്പിക്കുകയും അത് വഴക്കമുള്ളതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് നല്ലതാണ്.
സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ കൂടുതൽ ചെയ്യുന്നത് നടുവേദന,തോൾ വേദന,കഴുത്തുവേദന എന്നിവ അകറ്റാൻ നല്ലതാണ്. പലതരത്തിലുള്ള സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധിക്കണം.
കൂടാതെ കൃത്യമായ ഒരു ഓഫീസ് സ്പേസ് ഉണ്ടാക്കുന്നത് വർക്ക് ഫ്രം ഹോം ചെയ്യുവാൻ സഹായിക്കും.ജനലുകളും വാതിലുകളുമൊക്കെ തുറന്നിട്ട് പരമാവധി ശുദ്ധവായുവും വെളിച്ചവും അകത്ത് കടക്കുന്ന തരത്തിലാകണം ഓഫീസ് മുറി.
ക്ഷണം കഴിക്കാന്‍ ഓഫീസില്‍ എടുക്കുന്ന അതേ സമയം മാത്രം എടുക്കുക. വെള്ളം ഇടയ്ക്കിടെ കുടിക്കാം.