കുടവയർ കുറയ്‌ക്കുന്നതിന് പലതും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും നമ്മളിൽ പലരും. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ഇതിന് പ്രധാന കാരണമെന്ന് അറിഞ്ഞിട്ടും പലരും ഭക്ഷണം നിയന്ത്രിക്കാൻ തയ്യാറല്ല. എന്നാൽ പേടിക്കേണ്ട കുടവയർ കുറയ്‌ക്കുന്നതിന് ഒരു എളുപ്പവഴിയുണ്ട്. എന്താണെന്നല്ലേ, പറയാം...
അടുക്കളയിലെ ചില കൂട്ടുകള്‍ ഉപയോഗിച്ച് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ചേരുവ തയ്യാറാക്കാം. വെളുത്തുളളി, ജീരകം, ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. ഈ പറഞ്ഞ ചേരുവകളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പൊണ്ണത്തടിയും വയറുമൊക്കെ കുറയ്‌ക്കാൻ സഹായിക്കുന്നതാണ്.
രണ്ടു മൂന്ന് അല്ലി വെളുത്തുള്ളി ചുടുകയോ എണ്ണ ചേര്‍ക്കാതെ ഒരു പാനില്‍ ഇട്ട് ഇരു വശവും ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുകയോ ചെയ്യുക. ശേഷം ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്‌ക്കാൻ വയ്‌ക്കുക, അതിൽ ഒരു സ്‌പൂൺ ജീരകവും രണ്ട് മൂന്ന് തണ്ട് കറിവേപ്പിലയും ചേർക്കുക. ഇത് നല്ലപോലെ തിളപ്പിച്ചതിന് ശേഷം വാങ്ങി ഊറ്റിയെടുക്കുക.
ശേഷം, രാവിലെ വെറുംവയറ്റിൽ ചവച്ചരച്ചോ അല്ലാതെയോ ഒരു വെളുത്തുളളി കഴിയ്ക്കുക. ഇതിനു മീതേ ഈ വെള്ളം ചെറുചൂടോടെ അല്‍പം കുടിയ്ക്കുക. പിന്നീട് വീണ്ടും ബാക്കിയുള്ള രണ്ടു വെളുത്തുള്ളി രണ്ടു തവണയായി കഴിച്ച് ഇതേ രീതിയില്‍ വെള്ളം കുടിയ്ക്കുകയും ചെയ്യുക. ഇങ്ങാനെ എപ്പോഴും ചെയ്‌താൽ അത് തടികുറയ്‌ക്കാനും വയറ് ചാടുന്നത് തടയാനും സഹായിക്കും.