Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചെമ്മീൻ ഉന്നക്ക സൂപ്പറാണ്, തയ്യാറാക്കാം സിമ്പിളായി!

ചെമ്മീൻ ഉന്നക്ക സൂപ്പറാണ്, തയ്യാറാക്കാം സിമ്പിളായി!

ചെമ്മീൻ ഉന്നക്ക സൂപ്പറാണ്, തയ്യാറാക്കാം സിമ്പിളായി!
, ഞായര്‍, 4 നവം‌ബര്‍ 2018 (11:27 IST)
'ഉന്നക്ക', പേര് മലബാറുകാർക്ക് വളരെ സുപരിചിതമായിരിക്കും. ബാക്കിയുള്ളവർക്ക് ചില കൺഫ്യൂഷനും വന്നേക്കാം. പഴം ഉപയോഗിച്ച് ഉന്നക്കയുണ്ടാക്കുന്നവരാണ് കൂടുതൽ. എന്നാൽ അല്ലാതെയും ഉന്നക്ക ഉണ്ടാക്കാം. ഇത് കുറച്ച് വെറൈറ്റിയാണ് കെട്ടോ. ചെമ്മീൻ ഉന്നക്ക കേട്ടിട്ടുണ്ടോ? നല്ല ടേസ്‌റ്റാണ്. ഇത് ഉണ്ടാക്കാൻ അറിയാത്തവർക്കായി അതിന്റെ റെസീപ്പി പറഞ്ഞുതരാം...
 
ചേരുവകൾ‍:-
 
ചെമ്മീന്‍ നുറുക്കിയത് - ഒരുകപ്പ് 
ഇഞ്ചി നുറുക്കിയത് - ഒരു ടീസ്പൂണ്‍ 
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍ 
വെളുത്തുള്ളി നുറുക്കിയത് - രണ്ട് ടീസ്പൂണ്‍ 
കുരുമുളകുപൊടി - രണ്ട് ടീസ്പൂണ്‍ 
മുളകുപൊടി - ഒരു ടീസ്പൂണ്‍ 
സവാള നുറുക്കിയത് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ 
മല്ലിയില നുറുക്കിയത് - 2 ടേബിള്‍സ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
പെരുംജീരകം ചതച്ചത് - ഒരു ടീസ്പൂണ്‍ 
പത്തിരിപ്പൊടി - 2 കപ്പ് 
തേങ്ങാപ്പാല്‍ - 3 കപ്പ് 
 
രണ്ടാം വിഭാഗം :-
 
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍ 
മുളുകുപൊടി - രണ്ട് ടേബിള്‍സ്പൂണ്‍ 
വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന് 
 
തയ്യാറാക്കുന്ന വിധം:- .
സോസ്പാനില്‍ കുറച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ ഇഞ്ചി, വെളുത്തുള്ളി ഇട്ട് വഴറ്റിയതിന് ശേഷം മല്ലിപ്പൊടിയിട്ട് ചെറുതായൊന്ന് വഴറ്റുക. ശേഷം, മുളകുപൊടി, മഞ്ഞള്‍പൊടി, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കുക. നന്നായി വെന്താല്‍ മല്ലിയില ചേര്‍ത്ത് വാങ്ങുക. തേങ്ങാപ്പാലില്‍ ഉപ്പ്, പെരുംജീരകം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ പത്തിരിപ്പൊടി ചേര്‍ത്ത് വഴറ്റുക. ഇത് നന്നായി കുഴച്ച്‌ ചെറു ഉരുളകളാക്കി ഉരുട്ടി ഒന്ന് പരത്ത് നടുവില്‍ മസാല വെച്ച്‌ ഉന്നക്ക രൂപത്തില്‍ ഉരുട്ടിയെടുക്കുക. അത് ആവിയില്‍ വേവിക്കാം. വെന്ത ഉന്നക്കായയില്‍ രണ്ടാം വിഭാഗത്തിലെ ചേരുവകള്‍ പുരട്ടി വെളിച്ചെണ്ണയില്‍ ഷാലോ ഫ്രൈ ചെയ്യുക. ശേഷം നല്ല തക്കാളി സോസും കൂട്ടി കഴിക്കാം. വൈകുന്നേരങ്ങളിൽ ചെറുകടിയായി ഇത് ബെസ്‌റ്റാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെഡ് കോഫിക്ക് പകരം ചൂട് നാരങ്ങാവെള്ളം; തടി കുറയ്‌ക്കാൻ ബെസ്‌റ്റാണ്