ലിപ്‌സ്‌റ്റിക്ക് ഇടാറുണ്ടോ ?; ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ലിപ്‌സ്‌റ്റിക്ക് ഇടാറുണ്ടോ ?; ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
സൌന്ദര്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്നവരാണ് സ്‌ത്രീകള്‍. ഇക്കാര്യത്തില്‍ പ്രായം ഒരു ഘടകമായി കടന്നുവരുന്നില്ല എന്നതാണ് സത്യം. മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം വസ്‌ത്രധാരണത്തിലും പെണ്‍കുട്ടികള്‍ അതീവ ശ്രദ്ധ ചെലുത്താറുണ്ട്.
ഇന്നത്തെ കാലത്ത് നിരവധി സ്‌ത്രീകള്‍ ലിപ്‌സ്‌റ്റിക്കുകള്‍ ഉപയോഗിക്കാറുണ്ട്. രാവിലെ പുരട്ടിയ ശേഷം പിന്നീട് പലതവണ ലിപ്‌സ്‌റ്റിക് വീണ്ടും ഉപയോഗിക്കുകയും ചെയ്യും.
എന്നാല്‍ ലിപ്‌സ്‌റ്റിക്കിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഉമ്മിനീരിലൂടെ ലിപ്‌സ്‌റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരിരത്തില്‍ കൂടുതലായി എത്തുന്നത്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍.
ലിപ്‌സ്‌റ്റിക്കില്‍ ചേര്‍ത്തിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിന്റെ പല ഭാഗങ്ങളെയും മോശമായി ബാധിക്കും. കരളിനെയും വൃക്കയെയും ബാധിക്കുന്ന ഘടകങ്ങള്‍ ലിപ്‌സ്‌റ്റിക്കില്‍ അടങ്ങിയിട്ടുണ്ട്.
ത്വക്ക് രോഗങ്ങള്‍ക്കൊപ്പം കടുത്ത അലര്‍ജിയും സമ്മാനിക്കാന്‍ ലിപ്‌സ്‌റ്റിക്കിന്റെ ഉപയോഗം കാരണമാകും. വില കുറഞ്ഞതും മതിയായ സുരക്ഷ നല്‍കാത്തതുമായ ലിപ്‌സ്‌റ്റുക്കുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.