കേരളത്തിൽ അത്ര സാധാരണമായി കാണാറില്ലെങ്കിലും പല പഴക്കടകളിലും ഇപ്പോൾ സുലഭമായ ഒരു ഫലമാണ് ഡ്രാഗൺ ഫ്രൂട്ട്. കള്ളിച്ചെടി വർഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങളെ പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന പേരാണ് ഡ്രാഗൺ ഫ്രൂട്ട് എന്നുള്ളത്. മെക്സിക്കോയിൽ സാധാരണമായ പഴം നമ്മുടെ വിപണികളിലും ലഭ്യമാകുമ്പോൾ ഡ്രാഗൺ ഫ്രൂട്ടിൻ്റെ ചില ഗുണങ്ങളും നമുക്ക് നോക്കാം.
കാല്‍സ്യം,മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് ഡ്രാഗൺ ഫലങ്ങൾ. ഇത് കൂടാതെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യവുമുണ്ട്. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താൻ ഇത് സഹായിക്കുന്നു. താരതമ്യേന നല്ല വലിപ്പമുള്ള പഴമായതിനാൽ തന്നെ ഒരു നേരത്തെ ഭക്ഷണമായി ഇത് കഴിക്കാന്‍ സാധിക്കും. ഇത് കൂടാതെ പാന്‍ ക്രിയാസ് ഗ്രന്ധിയിലെ കോശങ്ങള്‍ നശിക്കുന്നത് തടയാനും പേശികളുടെ ചലനത്തെ സഹായിക്കുവാനും ഡ്രാഗൺ ഫ്രൂട്ടിനാകും കൂടാതെ മ്യൂക്കസ് കോശങ്ങളുടെ ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ഇതെല്ലാം കൂടാാതെ മികച്ചൊരു പ്രോബയോട്ടിക് ഭക്ഷണം കൂടിയാണ് ഡ്രാഗൺ ഫ്രൂട്ട്.