Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നാല് കറിവേപ്പില ദിവസവും ചവച്ചുതിന്നുനോക്കൂ, പ്രമേഹം നിങ്ങളുടെ അടുത്തുപോലും വരില്ല!

നാല് കറിവേപ്പില ദിവസവും ചവച്ചുതിന്നുനോക്കൂ, പ്രമേഹം നിങ്ങളുടെ അടുത്തുപോലും വരില്ല!
, ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (21:17 IST)
ഭക്ഷണത്തിന് മണവും രുചിയും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരും തന്നെ കഴിക്കാറില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും. കറിവേപ്പിലയുടെ ഗുണങ്ങൾ പലർക്കും അറിയില്ല. ഇന്ത്യയിലും ചില അയല്‍രാജ്യങ്ങളിലും ആഹാരങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുള്ളതാണ് കറിവേപ്പില.
 
വളരെയധികം ഗുണമേന്‍മയേറിയ ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പില അഴകിനും ആരോഗ്യത്തിനും നല്ലതാണ്. കിഡ്നി പ്രശ്നങ്ങള്‍, കണ്ണു രോഗങ്ങള്‍, അകാല നര, ദഹന സംബന്ധമായ അസുഖങ്ങള്‍, മുടികൊഴിച്ചില്‍. ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില. പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യുന്നത് പ്രമേഹം വരുന്നത് തടയും.
 
ജീവകം എ ധാരാളമുള്ള കറിവേപ്പില നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമാണ്. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. ആഹാരങ്ങളില്‍ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ മൂല്യമെന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസ്‌കസ് ആളൊരു കുഞ്ഞനാണെങ്കിലും ഗുണങ്ങൾ ഏറെയാണ്!