Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാവിലെ സ്ഥിരമായി ചോറ് കഴിക്കുന്നവരാണോ നിങ്ങള്‍? ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം

കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു

രാവിലെ സ്ഥിരമായി ചോറ് കഴിക്കുന്നവരാണോ നിങ്ങള്‍? ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം

രേണുക വേണു

, വ്യാഴം, 9 മെയ് 2024 (10:25 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. പ്രഭാത ഭക്ഷണമായി പോലും ചോറ് കഴിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു അത്ര ഗുണം ചെയ്യില്ല. ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു. അതിവേഗം ദഹിക്കുന്ന ഭക്ഷണം കൂടിയാണ് ചോറ്. ഊര്‍ജ്ജം നഷ്ടപ്പെടുന്ന ഭാരമേറിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ രാവിലെ ചോറ് കഴിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ശരീരം ഊര്‍ജ്ജം നഷ്ടപ്പെടുന്ന ജോലിയില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ രാവിലെ ചോറ് കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് നില അമിതമായി ഉയരും. ഇത് പ്രമേഹത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് അമിതമായി ചോറ് കഴിക്കരുതെന്ന് പറയുന്നത്. 
 
പ്രമേഹമുള്ളവര്‍ ഒരു കാരണവശാലും രാവിലെ ചോറ് കഴിക്കരുത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും രാവിലെ ചോറ് ഒഴിവാക്കണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളുമാണ് പ്രഭാതഭക്ഷണമായി കഴിക്കേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പാരസെറ്റമോളിനെ ആശ്രയിക്കരുത്, ഇതാണ് കാരണം